കേരളത്തിലെ വോട്ടിംഗ് ശതമാനം ഇത്തവണ വര്‍ധിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം

തിരുവനന്തപുരം: കേരളത്തിലെ വോട്ടിംഗ് ശതമാനം ഇത്തവണ വര്‍ധിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. കഴിഞ്ഞ തവണ 74.02 ആയിരുന്ന വോട്ടിംഗ് ശതമാനം 90 ശതമാനമാക്കാനാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വോട്ടു ചെയ്യുക എന്നത് പൗരന്റെ കടമയാണ്. സമ്മതിദാനാവകാശം വിനിയോഗിച്ച് എല്ലാവരും തെരഞ്ഞെടുപ്പിന്റെ ഭാഗമാവണം. ജനാധിപത്യത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Top