വോട്ടിംഗ് യന്ത്രം: പരാതി പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷിയോഗം വിളിച്ചു.

ഈ മാസം 12ന് ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്. 16 പ്രതിപക്ഷ പാര്‍ട്ടികളെ യോഗത്തിന് കമ്മീഷന്‍ വിളിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ യോഗം വിളിച്ചത്.

യോഗത്തില്‍ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസനീയത പാര്‍ട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top