തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടിക തയ്യാർ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. 2,76, 56,579 പേരാണ് വോട്ടര്‍പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് മലപ്പുറത്തും , ഏറ്റവും കുറവ് ഉള്ളത് വയനാട്ടിലുമാണ്. 1.44 കോടി സ്ത്രീകളും 1.31 കോടി പുരുഷന്‍മാരും 282 ട്രാന്‍സ് ജെന്‍ഡേഴ്സുമാണ് പട്ടികയിലുള്ളത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് സൈറ്റിലും വോട്ടര്‍പട്ടിക ലഭിക്കും.

Top