വോട്ടുതേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ; പ്രചാരണത്തിനിറങ്ങി ചെന്നിത്തലയും

ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുതേടി മല്ലികാർജുൻ ഖാർഗെ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഗുജറാത്തിലെ സബർമതി ആശ്രമം സന്ദർശിച്ചാണ് ഖാർഗെ പ്രചാരണത്തിന് തുടക്കമിട്ടത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഖാർഗെയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തി.

രാവിലെ ഗുജറാത്തിലും വൈകീട്ട് മഹാരാഷ്ട്രയിലുമാണ് രമേശ് ചെന്നിത്തല മല്ലികാർജുൻ ഖാർഗേയ്ക്കു വേണ്ടി വോട്ടു തേടുക. ചെന്നിത്തല കോൺഗ്രസ് ഭാരവാഹി അല്ലാത്തതിനാൽ ഏതെങ്കിലും സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതിൽ തെറ്റില്ലെന്ന് സശി തരൂർ അഭിപ്രായപ്പെട്ടിരുന്നു.

നേതൃത്വവും തെരഞ്ഞെടുപ്പ് സമിതിയും ഖാർഗെയെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കുകയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പിച്ച് ഉണ്ടാക്കിയിരിക്കുന്നത് ആരെ സഹായിക്കാനാണെന്ന് നോക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കിട്ടുന്ന പിച്ചിൽ കളിക്കുന്നു. അതിൽ പരാതിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

Top