വോട്ട് എന്നത് അധികാരവും, അവകാശവുമാണെന്ന് മ്മൂട്ടി

കൊച്ചി: വോട്ട് എന്നത് അധികാരവും, അവകാശവുമാണെന്ന് നടന്‍ മമ്മൂട്ടി. വോട്ട് ചെയ്ത ശേഷം സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

തൃക്കാക്കര നിയോജകമണ്ഡലത്തിലെ 106 നമ്പര്‍ ബൂത്തിലായിരുന്നു മമ്മൂട്ടിയ്ക്ക് വോട്ട്. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്.

മമ്മൂട്ടിക്കൊപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ വാക്കുകള്‍

‘ വോട്ട് നമ്മുടെ അധികാരമാണ് . സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണം ‘

നമ്മള്‍ നമ്മുക്ക്വേണ്ടി പ്രതിനിധികളെ തെരഞ്ഞെടുക്കുകയാണ് എന്ന ഓര്‍മ്മിപ്പിച്ച മമ്മൂട്ടി രണ്ട് സ്ഥാനാര്‍ത്ഥികളും തനിക്ക് പ്രിയപ്പെട്ടവരാണെന്നും പറഞ്ഞു.

‘ രണ്ട് പേരും വേണ്ടപ്പെട്ടവരാണ്, പക്ഷേ എനിക്ക് ഒരു വോട്ടെയുള്ളൂ ‘

Top