അധികം വോട്ടുകള്‍ കണ്ടെത്തിയ സംഭവം; റീ പോളിംഗ് നടത്തുമെന്ന് പി.രാജീവ്

കൊച്ചി: കളമശ്ശേരിയില്‍ വോട്ടെടുപ്പിന് ശേഷം അധികം വോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പോളിംഗ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നാണ് പി രാജീവ് വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് പി.രാജീവ് ഇക്കാര്യം അറിയിച്ചത്.

പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തില്‍ റീ പോളിങ്ങ് നടത്താന്‍ നിശ്ചയിച്ചു . തിയ്യതി ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിക്കും.

Top