വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടായെന്ന വാര്‍ത്ത തള്ളി ബിജെപി

Ramesh

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി രംഗത്ത്.

ഇത്തരം വാര്‍ത്തകള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പറഞ്ഞത്.

തോല്‍വി ഉറപ്പിച്ചതിനാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനാണ് ഇവരുടെ നീക്കമെന്നും മാധ്യമങ്ങള്‍ ഇതിനു കൂട്ടുനില്‍ക്കരുതെന്നും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അധികൃതരും വ്യക്തമാക്കിയതാണെന്നും എം.ടി രമേശ് വ്യക്തമാക്കി.

Top