കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തു; ആരോപണവുമായി കെ.സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ രംഗത്ത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ട് നടന്നതെന്നാണ് ആരോപണം

മുഖ്യമന്ത്രിയുടെ ബൂത്തില്‍ ഉള്‍പ്പെടെ കള്ളവോട്ട് നടന്നെന്ന് സുധാകരന്‍ ആരോപണം ഉന്നയിക്കുന്നു. തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നെന്നും സുരക്ഷാ സജ്ജീകരണങ്ങളില്‍ പോരായ്മ ഉണ്ടായെന്നും വീഡിയോ അടക്കമുള്ള തെളിവുകള്‍ വെച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

നമ്മുടെ വോട്ടര്‍മാര്‍ കൃത്യമായി വോട്ട് ചെയ്തു. എന്നാല്‍ അതിന് ശേഷം വരാതിരുന്ന വോട്ടര്‍മാരുടെയെല്ലാം വോട്ടുകള്‍ ബൂത്തില്‍ കുത്തിയിരുന്നു കള്ളവോട്ട് ചെയ്‌തെന്നാണ് സുധാകരന്‍ ആരോപിക്കുന്നത്.

Top