വോട്ട് ‘പിടിക്കാന്‍’ പുതിയ തന്ത്രം; നെല്ല് കൊയ്യുന്ന ചിത്രവുമായി ഹേമമാലിനി

മഥുര; തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മഥുര സ്ഥാനാര്‍ത്ഥിയായ ഹേമമാലിനി നെല്ല് കൊയ്യുന്ന ദൃശ്യങ്ങള്‍ വൈറല്‍. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടി നെല്ല് കൊയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണ്ഡലത്തിലെ പ്രചരണം കൊഴിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഹേമാമാലിനിയുടെ നെല്ല് കൊയ്യല്‍.

‘ഗോവര്‍ധന്‍ ക്ഷേത്രത്തില്‍ നിന്നാണ് എന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പാടത്ത് പണിയെടുക്കുന്ന ചില സ്ത്രീകളെ കാണാനും അവരോടൊപ്പം ജോലിചെയ്യാനും അവസരം ലഭിച്ചു. എന്റെ ആദ്യദിന പ്രചാരണത്തിന്റെ ചില ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു’. ഇങ്ങനെ പറഞ്ഞാണ് ചിത്രങ്ങള്‍ ഹേമമാലിനി പങ്കുവച്ചിരിക്കുന്നത്.

താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ബിജെപി നേതാവിന്റേത് തരംതാണ നാടകമായിപ്പോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ പറഞ്ഞത് താരത്തിന്റെ പ്രവര്‍ത്തി അല്‍പം കടന്നുപോയി എന്നാണ്. ഫോട്ടോഷൂട്ടിന് തെരഞ്ഞെടുത്ത സ്ഥലം കൊള്ളാമെന്നുമായിരുന്നു ചിലരുടെ കമന്റ്.

Top