രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്‍ക്കാണ് വോട്ട്; ജോയ് മാത്യു

joy mathew

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്‍ക്കാണ് വോട്ട് നല്‍കിയതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സ്വര്‍ണക്കടത്ത് കേസിലും പാലാരിവട്ടം പാലം അഴിമതിക്കേസിലും എല്ലാം പുറത്ത് വരുന്നത് യാഥാര്‍ത്ഥ്യങ്ങളാണ്. വിവാദങ്ങള്‍ മാധ്യമങ്ങള്‍ നൃഷ്ടിക്കുന്നതല്ല.

മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മലാപറമ്പ് ജിയുപി സ്‌കൂളിലെ ബൂത്തിലാണ് ജോയ് മാത്യു വോട്ട് ചെയ്തത്.

Top