നിങ്ങളുടെ പെണ്‍ മക്കളുടെ ഭാവി ഓർത്ത് വോട്ട് ചെയ്യുക; ട്രംപിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ

മേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനും മറ്റു റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കുമെതിരെ അമേരിക്കയിലെമ്പാടും സ്‌ത്രീകളുടെ പ്രതിഷേധം. സുപ്രീംകോടതിയിലെ പുരോഗമനവാദിയായിരുന്ന ജസ്റ്റിസ്‌ റൂത്ത്‌ ബേഡർ ഗിൻസ്‌ബെർഗിന്റെ മരണത്തെത്തുടർന്ന് ഉണ്ടായ ഒഴിവിലേക്ക് ‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ തൻ്റെ താത്പര്യക്കാരനെ നിയമിക്കാൻ ട്രംപ്‌ ശ്രമിക്കുന്നതാണ്‌ സ്‌ത്രീകളുടെ പ്രതിഷേധത്തിന്‌ ഇടയാക്കിയത്‌.

വാഷിംഗ്‌ടൺ, ന്യൂയോർക്ക് തുടങ്ങിയ പ്രധാന നഗരത്തിലെല്ലാം പ്രകടനം നടന്നു. കോവിഡ്‌ കൈകാര്യം ചെയ്‌തതിലെ ട്രംപിന്റെ പരാജയത്തെയും പ്രതിഷേധക്കാർ വിമർശിച്ചു. ‘നിങ്ങളുടെ പെൺകുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട്‌ ചെയ്യൂ’, ‘പെൺകുട്ടികളെപ്പോലെ പോരാടൂ’ തുടങ്ങിയ ആഹ്വാനങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

Top