വോട്ടെടുപ്പ് ഉത്തർപ്രദേശിലായിരിക്കും, എന്നാൽ മാറ്റം രാജ്യത്തുടനീളം വരും: രാഹുൽ ഗാന്ധി

ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാന്‍ രാഹുല്‍ ഗാന്ധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യുപിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പുതിയ ഭാവി രൂപപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു.

”വോട്ടെടുപ്പ് ഉത്തര്‍പ്രദേശിലായിരിക്കും, എന്നാല്‍ മാറ്റം രാജ്യത്തുടനീളം വരും! സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യുക – ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഒരു പുതിയ ഭാവി രൂപീകരിക്കപ്പെടും” അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള 59 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 16 ജില്ലകളിലെ 59 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 627 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാം ഘട്ടത്തില്‍ 25,794 പോളിംഗ് സ്ഥലങ്ങളിലും 15,557 പോളിംഗ് സ്റ്റേഷനുകളിലുമായി 2.16 കോടി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്.

 

Top