എ.സി മൊയ്തീന്റെ വോട്ട് പിഴവ്; തൃശൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പു സമയം ആരംഭിക്കുന്നതിനു മുന്‍പ് മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് ചെയ്ത സംഭവത്തില്‍ തൃശൂര്‍ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മന്ത്രി വോട്ട് ചെയ്തത് പോളിംഗ് സമയത്ത് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ തുടര്‍ നടപടിയുണ്ടാകില്ല.

വരണാധികാരിയുടെ റിപ്പോര്‍ട്ട് അന്തിമമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുന്‍പ് മന്ത്രി വോട്ട് ചെയ്‌തെന്ന പരാതിയില്‍ നേരത്തെ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. തൃശൂര്‍ തെക്കുംകരയിലെ ബൂത്തില്‍ രാവിലെ 6.55ന് മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്നാണു പരാതി. ഏഴു മുതലാണു തെരഞ്ഞെടുപ്പ് തുടങ്ങുന്നത്.

Top