തനിക്കെതിരായ വിമര്‍ശനങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നു: ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടെന്ന് പറഞ്ഞ ആള്‍ക്കെതിരെ കേസെടുത്ത സംഭവം വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത്.

വോട്ടിംഗ് യന്ത്രത്തില്‍ കേടുപാടുകളുണ്ടെന്ന് പറഞ്ഞ വോട്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതിനോട് വ്യക്തിപരമായി താന്‍ യോജിക്കുന്നില്ലെന്നും നിലവിലെ നടപടിക്രമങ്ങള്‍ പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും തനിക്കെതിരായ വിമര്‍ശനങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് മെഷീനിലെ തകരാറിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കേടുപറ്റിയ സംഭവങ്ങള്‍ വളരെ കുറവാണെന്നും 38,003 വോട്ടിംഗ് യന്ത്രങ്ങളില്‍ 397 എണ്ണത്തില്‍ മാത്രമാണ് തകരാര്‍ സംഭവിച്ചതെന്നും ശതമാന കണക്കില്‍ ഇത് 0.44 മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top