വോട്ടെണ്ണല്‍ തുടങ്ങി; ഗുജറാത്തില്‍ ബിജെപി മുന്നില്‍, ഹിമാചലില്‍ ബലാബലം

അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ഇതുവരെ 90 സീറ്റില്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപി 65 സീറ്റില്‍ മുന്നിലാണ്. കോണ്‍ഗ്രസ് 22 സീറ്റിലും എഎപി മൂന്ന് സീറ്റിലും മുന്നിലെത്തി. ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്‍റെ സൂചനയാണ് ആദ്യഘട്ട വോട്ടെണ്ണല്‍ കാണിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ഏകദേശം 11 മണിയോടുകൂടി ചിത്രം തെളിയും.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. ഗുജറാത്തിൽ 182 സീറ്റുകളാണ് ആകെയുള്ളത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക.

Top