പ്രവര്‍ത്തകരോട് ജാഗ്രതയോടെ സ്ട്രോങ് റൂമുകള്‍ക്ക് കാവലിരിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ സ്ട്രോങ് റൂമുകളില്‍ കാവലുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.

എല്ലാ പ്രവര്‍ത്തകരോടും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ജാഗ്രതയോടെ സ്ട്രോങ് റൂമുകള്‍ക്ക് കാവലിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിഎം സ്ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ 24 മണിക്കൂര്‍ കാവല്‍ നിന്നിരുന്നു. ചണ്ഡീഗഢില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ എങ്ങോട്ടും മാറ്റുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരിക്കുകയാണ്.

സ്ട്രോങ് റൂമുകള്‍ക്ക് ചുറ്റും കാവല്‍ നില്‍ക്കുന്ന കേന്ദ്രസേനയുടെ സിസിടിവി മോണിറ്ററിംഗ് കാണാന്‍ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് സാധിക്കുന്നതാണ്.

Top