തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ്

voteeeeeeeeeee

കണ്ണൂര്‍: കള്ളവോട്ട് ആരോപണമുന്നയിച്ച് വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്.

തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്‌തെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍, 172-ാം നമ്പര്‍ ബൂത്തില്‍ 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

കാസര്‍ഗോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശ്ശേരിയില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ ആരോപണം ഉയരുന്നത്.

Top