മഷി മാഞ്ഞുപോകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിച്ച് കോണ്‍ഗ്രസ്

voteeeeeeeeeee

ന്യൂഡല്‍ഹി: വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മഷി മാഞ്ഞുപോകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിച്ച് കോണ്‍ഗ്രസ് നേതാവ്.

വോട്ട് ചെയ്തപ്പോള്‍ വിരലില്‍ പുരട്ടിയ മഷി നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് മായ്ച്ചു കൊണ്ടാണ് കോണ്‍ഗ്രസ് വക്താവ് സജ്ഞയ് ഝാ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഝാ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മുംബൈക്കാരോടു വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു കൊണ്ട് താന്‍ വോട്ട് ചെയ്ത ചിത്രം ട്വീറ്റ് ചെയ്ത ഝാ, അരമണിക്കൂറിനുശേഷം മഷി മായ്ച വിരലിന്റെ ചിത്രവും ട്വീറ്റ് ചെയ്തു. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ചാണ് മഷി മായ്ചതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ആരംഭിച്ച ഏപ്രില്‍ 11-ന് തന്നെ മഷി മാഞ്ഞുപോകുന്നതായി ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Top