വോള്‍വോ XC60 ഏറ്റവും സുരക്ഷിതമായ കാര്‍ ; യൂറോ എന്‍സിഎപി

Volvo XC60

പുത്തന്‍ വോള്‍വോ XC60 എസ്‌യുവിയാണ് 2017 കണ്ട ഏറ്റവും സുരക്ഷിതമായ കാര്‍. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ കാറുകളില്‍ വോള്‍വോ XC60യാണ് ഏറ്റവും സുരക്ഷിതമായ കാറെന്ന് സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി പ്രഖ്യാപിച്ചു.

ഇതിന് പുറമെ ഏറ്റവും മികച്ച ‘ഓഫ്‌റോഡര്‍’ എന്ന പുരസ്‌കാരവും വോള്‍വോ XC60 സ്വന്തമാക്കി. യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും കൈയ്യടക്കിയാണ് പുതിയ XC60 വോള്‍വോയുടെ കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയത്.

യൂറോ എന്‍സിഎപിയുടെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് ടെസ്റ്റുകളില്‍ വോള്‍വോ കാറുകളാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്നത് പ്രധാനമാണ്. എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയാണ് വോള്‍വോ XC60 നല്‍കിയിരിക്കുന്നത്. 95 ശതമാനം സുരക്ഷാപിന്തുണയും പുതിയ XC60 വാഗ്ദാനം ചെയ്യുന്നുണ്ട്.

AEB സിറ്റി, AEB ഇന്റര്‍അര്‍ബന്‍, AEB പെഡസ്ട്രിയന്‍ ടെസ്റ്റുകളില്‍ XC60, S90, V90 മോഡലുകള്‍ അമ്പരിപ്പിക്കുന്ന മികവാണ് കാഴ്ചവെക്കുന്നത്. അത്യാധുനിക സുരക്ഷാ ഫീച്ചറുകളാണ് വോള്‍വോ XC60 യുടെ പ്രധാന സവിശേഷത.

55.90 ലക്ഷം രൂപയാണ് ഇന്ത്യയില്‍ പുതിയ വോള്‍വോ XC60യുടെ എക്‌സ്‌ഷോറൂം വില. മസാജ് ഫംങ്ഷനോടെയുള്ള കൂള്‍ഡ്,  ഹീറ്റഡ് മുന്‍നിര സീറ്റുകളാണ് വോള്‍വോ XC60 യുടെ ഇന്റീരിയര്‍ ഹൈലൈറ്റ്.

9.0 ഇഞ്ച് സെന്റര്‍ സെന്‍സസ് ടച്ച്‌സക്രീന്‍ സംവിധാനം, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്‌ സ്‌പോട് അസിസ്റ്റ്, സെമി ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ് എന്നിങ്ങനെ നീളുന്നതാണ്  മറ്റു സവിശേഷതകള്‍.

Top