കൊച്ചിയില്‍ ചില്‍ഡ്രന്‍സ് ബിനാലെ ആശയവുമായി വോള്‍വോ

ക്ഷങ്ങള്‍ വിലമതിക്കുന്ന പുത്തന്‍ കാറില്‍ മറ്റാരെങ്കിലും തൊട്ടാല്‍ പോലും ഇഷ്ടപ്പെടില്ല. എന്നാല്‍ ഇവിടെ വെള്ള നിറത്തിലുള്ള ആഡംബരകാര്‍ കുട്ടികള്‍ക്കു വരച്ചു കളിക്കാന്‍ കൊടുത്തിരിക്കുകയാണ്.

ശിശുദിനത്തോടനുബന്ധിച്ച് കൊച്ചി വോള്‍വോ അധികൃതരാണ് ഇരുപതോളം കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് ബിനാലെയ്ക്കായി അവസരം നല്‍കിയത്.

ചായം പൂശലില്‍ പങ്കെടുത്ത കുട്ടികളില്‍ ഭൂരിഭാഗവും വോള്‍വോ ഉപഭോക്താക്കളുടെ മക്കളാണ്. 45 ലക്ഷത്തിന്റെ പുതിയ ട60 ക്രോസ് കണ്‍ട്രി സെഡാനാണ് വോള്‍വോ വരച്ചുപഠിക്കാന്‍ കുട്ടികള്‍ക്ക് നല്‍കിയത്.

കുട്ടികളിലെ കലാപരമായ ഭാവനാശേഷി വളര്‍ത്താനാണ് ഇതിലൂടെ വോള്‍വോ ലക്ഷ്യമിട്ടത്. ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മത്സരശേഷം സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വോള്‍വോ വിതരണം ചെയ്തു.

ചായം പൂശലിന് ശേഷം ഒരു ദിവസം ഈ കാര്‍ വോള്‍വോ കൊച്ചിയില്‍ പ്രദര്‍ശനത്തിനും വെച്ചിരുന്നു.

Top