വാഹനങ്ങളില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളുമായി വോള്‍വോ

ലോകത്ത് വാഹനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്ന ബ്രാന്‍ഡുകളിലൊന്നാണ് വോള്‍വോ. ഉപഭോക്താക്കളുടെ സുരക്ഷയില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തുന്ന വോള്‍വോ വാഹനങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ്. സുരക്ഷയുടെ ഭാഗമായി 2020 ഓടെ വോള്‍വോയുടെ എല്ലാ കാറുളിലെയും വേഗത 80 കിലോമീറ്ററാക്കി പരിമിതപ്പെടുത്താനാണ് കമ്പനിയുടെ നീക്കം.

മാത്രമല്ല, ഇതിനു പിന്നാലെ മദ്യപിച്ചു വാഹനമോടിക്കുന്ന പ്രവണത ഇല്ലാതാക്കുന്നതിനും പുതിയ സംവിധാനങ്ങളൊരുക്കുകയാണ് കമ്പനി. സ്വീഡനില്‍ നടന്ന ചടങ്ങിലാണ് വോള്‍വോ കാര്‍സ് സിഇഒ ഹകാന്‍ സാമുവല്‍സണ്‍ ഇതുസംന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇതിനായി,ബ്രീത്ത് സെന്‍സറുകളും ക്യാമറയും ഉപയോഗപ്പെടുത്തി ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. ഇതുകൂടാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുമ്പോഴും അപകട സാധ്യത ഒഴിവാക്കാനായി വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴി ശബ്ദ സന്ദേശവും കമ്പനി രൂപകല്‍പന ചെയ്യുന്നുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുന്ന SPA 2 കാറുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുക.

Top