വൈദ്യുത വാഹനങ്ങള്‍ക്ക് ബാറ്ററി ലഭ്യമാക്കാന്‍ ഒരുങ്ങി വോള്‍വോ

വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി ലഭ്യമാക്കാൻ വോൾവോ. വോവായുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ മോഡലുകൾക്ക് അടുത്ത പത്തു വർഷത്തേക്ക് ലിത്തിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് വോൾവോ ഗ്രൂപ്പ് മുൻനിര ബാറ്ററി നിർമാതാക്കളായ എൽ.ജി. ചെം, സി.എ.ടി.എൽ. എന്നിവരുമായി കരാറിൽ ഏർപ്പെട്ടു.

നിലവിലുള്ള സി.എം.എ. മോഡുലർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ. 2 വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മോഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് പുതിയ കരാറുകൾ.

2025ഓടെ ആഗോളതലത്തിലെ കാർ വില്പനയുടെ പകുതിയും പൂർണമായും വൈദ്യുതീകരിച്ച കാറുകളാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഒ.യും പ്രസിഡന്റുമായ ഹാകെൻ സാമുവെൽസൺ പറഞ്ഞു.

Top