വോൾവൊ എ​സ്​ 60 ഇന്ത്യൻ വിപണിയിൽ

ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന്​ കരുതപ്പെടുന്ന വോൾവൊ പാസഞ്ചർ വാഹനങ്ങളിലൊന്നായ എ​സ്​ 60 ഇന്ത്യയിൽ. പൂണമായും നിർമിച്ച്​ ഇറക്കുമതി ചെയ്യുന്ന വാഹനമാണ്​ എസ്​ 60 സെഡാൻ. 45.9ലക്ഷമാണ്​ എസ്​ 60ക്ക്​ വിലയിട്ടിരിക്കുന്നത്​. പതിവുപോലെ ക്രാഷ്​ ടെസ്റ്റുകളിൽ മിന്നുന്ന പ്രകടനവുമായാണ്​ വോൾവൊ എത്തുന്നത്​​. കർശന നിയമങ്ങൾ ഉൾക്കൊള്ളുന്ന യൂറോ എൻസിഎപിയിലാണ്​ എസ്​ 60 അഞ്ച് സ്റ്റാർ റേറ്റിങ്​ നേടിയത്​.

വാഹനത്തിന്‍റെ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​.ഡെലിവറികൾ മാർച്ച് പകുതിയോടെ ആരംഭിക്കും. 190 എച്ച്പി, 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിലുള്ളത്​. 300 എൻ‌എം ടോർക്കും എഞ്ചിൻ ഉത്​പാദിപ്പിക്കും. കമ്പനിയുടെ സ്കേലബിൾ പ്രൊഡക്റ്റ് ആർക്കിടെക്ചറിനെ (എസ്പി‌എ) അടിസ്ഥാനമാക്കിയാണ്​ എസ്​ 60 നിർമിച്ചിരിക്കുന്നത്​. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സാണ്​ വാഹനത്തിന്​.

Top