വോള്‍വോ XC 40 ന്റെ വിലയില്‍ വര്‍ധനവ് ; ശ്രേണിയില്‍ പുതിയ രണ്ട് വകഭേദങ്ങള്‍ കൂടി

ന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു വോള്‍വോ XC 40. ഇതുവരെ 200 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റ് പോയിട്ടുള്ളത്. 39.9 ലക്ഷം എക്‌സ് ഷോറൂം വിലയാണ് ഇന്ത്യയില്‍ ഇറക്കിയപ്പോള്‍ കമ്പനി വോള്‍വോ XC 40 ന് നല്‍കിയിരുന്നത്. എന്നാലതിപ്പോള്‍ കൂട്ടി 42.9 ലക്ഷം ആക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. അതായത് XC 40 അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ചിരുന്നതിനെക്കാള്‍ 3 ലക്ഷം രൂപ കൂടുതല്‍.

Volvo-XC40-4

അതേസമയം, XC 40 ശ്രേണിയില്‍ പുതിയ രണ്ട് വേരിയന്റുകളെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വോള്‍വോ. മോമന്റവും ഇന്‍സ്‌ക്രിപ്ഷനും. 39.9 ലക്ഷം രൂപയാണ് മോമന്റത്തിന് വില (എക്‌സ് ഷോറും) വരുന്നതെങ്കില്‍ 43.9 ലക്ഷമാണ് (എക്‌സ് ഷോറും) ഇന്‍സ്‌ക്രിപ്ഷന് വരിക.

പുതിയ രണ്ട് വേരിയന്റുകള്‍ക്കും പ്രത്യേകം എഞ്ചിനുകള്‍ അല്ല ഘടിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 190 PS മാക്‌സ് പവറും 400 Nm torque കരുത്തും നല്‍കുന്നുണ്ട്. വാഹനത്തിന്റെ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകള്‍ ആണ് വീലിനു വേണ്ട പവര്‍ നല്‍കുന്നത്.

Volvo-XC40

കമ്പനിയുടെ വളര്‍ച്ചയില്‍ വോള്‍വോ XC 40 പ്രധാന പങ്ക് വഹിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. 2020 ഓടു കൂടി 10 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ കമ്പനി ലക്ഷ്യമിടുന്നത്. XC 40 ഇറങ്ങി ആദ്യ മാസത്തിനുള്ളില്‍ ഉണ്ടായ വളര്‍ച്ച തുടര്‍ന്നും കാണുമെന്നും കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നു. ബി എം ഡബ്ല്യു X1, ഓഡി Q3, മെര്‍സിഡസ് ബെന്‍സ് GLA എന്നിവയായിരിക്കും വോള്‍വോ XC 40 ന്റെ പ്രധാന എതിരാളികള്‍.

Top