ദേശീയ ഗെയിംസില്‍നിന്ന് വോളിബാള്‍ പുറത്തായേക്കും

കോട്ടയം: കേരളത്തിന്റെ സുവര്‍ണ പ്രതീക്ഷക്ക് തിരിച്ചടിയായി ദേശീയ ഗെയിംസില്‍നിന്ന് വോളിബാള്‍ പുറത്തായേക്കും. ദേശീയതലത്തില്‍ വോളിബാള്‍ സംഘടനകള്‍ തമ്മിലെ തര്‍ക്കങ്ങളാണ് മത്സരത്തിന് വിലങ്ങുതടിയാകുന്നത്. നിലവില്‍ അഡ്ഹോക് കമ്മിറ്റിക്കാണ് വോളിബാള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭരണച്ചുമതല.

ദേശീയ ചാമ്പ്യന്‍ഷിപ് നടക്കാത്തതിനാല്‍ മികച്ച എട്ടു ടീമുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അഡ്ഹോക് കമ്മിറ്റി നിലപാട്. അഡ്ഹോക് കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുള്ള അവസരം താരങ്ങള്‍ക്ക് നിഷേധിക്കുന്നത് നീതികേടാണെന്ന നിലപാടുമായി മുന്‍ താരങ്ങളും രംഗത്തെത്തി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വോളി ടീമുകള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ ഗെയിംസില്‍നിന്ന് പുറത്താകുന്ന സ്ഥിതി.ഇവര്‍ ദേശീയ ഗെയിംസിലേക്ക് ടീമുകളെ ശിപാര്‍ശ ചെയ്യാത്തതാണ് തിരിച്ചടിയാകുന്നത്. ദേശീയ ഗെയിംസിലേക്ക് എട്ട് ടീമിനെയാണ് ശിപാര്‍ശ ചെയ്യേണ്ടത്. ടീമുകളില്ലാത്ത സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കുമെന്നാണ് സൂചന.

 

Top