ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്:തമിഴ്‌നാടിനെ തറപറ്റിച്ച് കേരള പുരുഷ ടീം ഫൈനലില്‍

കോഴിക്കോട്: തമിഴ്‌നാടിനെ തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്.

സ്‌കോര്‍: (2422, 3028, 2522). നാളെ നടക്കുന്ന ഫൈനലില്‍ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍.

നേരത്തെ കേരള വനിതാ ടീമും തമിഴ്‌നാടിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയിരുന്നു. റെയില്‍വേസിനെയാണ് വനിതാ ടീമും ഫൈനലില്‍ നേരിടുക.

തുല്യശക്തികളുടെ പോരാട്ടമായ പുരുഷ സെമിയില്‍ തമിഴ്‌നാടിനെതിരെ ആദ്യ സെറ്റ് മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് കേരള പുരുഷ താരങ്ങള്‍ ഫൈനലിലേക്ക് മുന്നേറിയത്.

Top