ഫോക്‌സ്‌വാഗണ്‍ ടി ക്രോസ് എസ്‌യുവി ഇന്ത്യയിലെത്തുന്നു

T CROSS

പ്രീമിയം എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ ടി ക്രോസ് ഇന്ത്യയിലെത്തുന്നു. ഏറ്റവും ചെലവ് കുറഞ്ഞ എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് ടി ക്രോസിന്റെ നിര്‍മ്മാണം നടക്കുക. ഇന്ത്യന്‍ നിരത്തിന് യോജിച്ച രീതിയിലുള്ള രൂപകല്‍പ്പനയായിരിക്കും ടി ക്രോസിന്റേത്. ഇന്ത്യയില്‍ ഹ്യുണ്ടായ് ക്രേറ്റയ്ക്ക് എതിരാളിയാകാനാണ് ക്രോസിന്റെ കടന്നു വരവ്.

എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ഉണ്ടാകും. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ കരുത്തിലായിരിക്കും ടി ക്രോസ് വിപണിയിലെത്തുക.

Top