മഹീന്ദ്രയില്‍ ഫോക്‌സ്വാഗന്റെ പുതിയ പരീക്ഷണം; ഇലക്ട്രിക് മോട്ടര്‍ ഥാര്‍.ഇയില്‍…

ഴിഞ്ഞ ഏപ്രിലിലാണ് ഫോക്സ്വാഗണ്‍ പുതുതലമുറ ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ് പുറത്തിറക്കിയത്. എപിപി550 എന്നു പേരിട്ട പിന്‍ ആക്സിലിനു വേണ്ടിയുള്ള ഈ ഡ്രൈവിങ് യൂണിറ്റ് INGLO പ്ലാറ്റ്ഫോമില്‍ പുറത്തിറക്കുന്ന വാഹനങ്ങളില്‍ മഹീന്ദ്ര ഉപയോഗിക്കും. മഹീന്ദ്രയുടെ BE വൈദ്യുത മോഡലുകളിലും ഥാര്‍.ഇയിലുമാണ് ഈ ഡ്രൈവിങ് യൂണിറ്റ് ഉപയോഗിക്കുക. 2025ല്‍ പുറത്തിറങ്ങുന്ന മഹീന്ദ്രയുടെ ബിഇ.05ലായിരിക്കും എപിപി550 ആദ്യമായി ഉള്‍പ്പെടുത്തുന്നത്.

ഫോക്സ്വാഗനുമായുള്ള പങ്കാളിത്തം വഴി ഏറ്റവും പുതിയ വൈദ്യുത വാഹന നിര്‍മാണ സാങ്കേതികവിദ്യ ലഭിക്കുന്നുവെന്നതാണ് മഹീന്ദ്രയുടെ നേട്ടം. ഈ വര്‍ഷാവസാനം പുറത്തിറങ്ങുന്ന വിഡബ്ല്യു ID.7ലായിരിക്കും ഈ പുതിയ വൈദ്യുത മോട്ടോര്‍ ഫോക്സ്വാഗണ്‍ ആദ്യമായി ഉപയോഗിക്കുക. 150kW(201hp) കരുത്തും 310 Nm ടോര്‍ക്കും പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് APP550ന്റെ വരവോടെ 210kW(286hp), 550Nm ആയി വര്‍ധിച്ചിട്ടുണ്ട്. ഇലക്ട്രിക് ഡ്രൈവ് യൂണിറ്റിലെ ഏറ്റവും പ്രധാന ഭാഗം ഊഷ്മാവ് നിയന്ത്രിക്കുന്ന സംവിധാനമാണ്. ഗിയര്‍ ബോക്സിലെ ഗിയര്‍ വീലുകള്‍ വഴി സ്വന്തം നിലക്കു തന്നെ ഊഷ്മാവിനെ നിയന്ത്രിക്കാനാവുമെന്നതാണ് ഈ മോട്ടോറിന്റെ മികവുകളിലൊന്ന്. എപിപി550 മോട്ടോറില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകം ഓയില്‍ പമ്പ് നല്‍കിയിട്ടില്ല. ചൂടാവുന്ന ഓയില്‍ വാഹനത്തിലെ കൂളന്റ് സര്‍ക്യൂട്ടിന്റെ സഹായത്തില്‍ തണുക്കുകയും ചെയ്യും.

APP550 മോട്ടോറുകള്‍ ഉപയോഗിക്കുന്ന മഹീന്ദ്രയുടെ ഇ.വികളും ഫോക്സ്വാഗണ്‍, സ്‌കോഡ ഇ.വികളും ആവശ്യത്തിനുണ്ടെങ്കില്‍ ഈ മോട്ടോറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാകും. ഇന്ത്യയില്‍ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഫോക്സ്വാഗണ്‍ ഈ മോട്ടോര്‍ നല്‍കാനും സാധ്യത ഏറെ. നിലവില്‍ മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങള്‍ക്ക് ലഭിച്ച വലിയ മുന്‍തൂക്കമാണ് ഫോസ്‌ക്വാഗണ്‍ മോട്ടോറുകള്‍.

Top