ID.3 ഇലക്ട്രിക് ഹാച്ച്ബാക്കുമായി ഫോക്‌സ്‌വാഗണ്‍

volkswagen

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍ വാഗണ്‍ ID.3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ പുതിയ വില കുറഞ്ഞ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. ID.3 പ്രോ 39,600 ഡോളറിന്റെ ആരംഭ വിലയിലും പ്രോ പെര്‍ഫോമന്‍സ് വേരിയന്റ് 41,437 ഡോളര്‍ (ഏകദേശം 30.15 ലക്ഷം രൂപ ആരംഭ വിലയിലും ലഭ്യമാണ്.

പുതിയ ID.3 പ്രോയ്ക്ക് 58 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കില്‍ നിന്നാണ് കരുത്ത് ലഭിക്കുന്നത്. പ്രോ പെര്‍ഫോമന്‍സ് വേരിയന്റിനെക്കാള്‍ കുറഞ്ഞ ഔട്ട്പുട്ട് ഇത് സൃഷ്ടിക്കുന്നു.ID.3 ഇലക്ട്രിക് ഹാച്ച്ബാക്കിന് 9.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

പുതിയ ID.3 മോഡലിന്റെ ആരംഭ വില കുറവാണെങ്കിലും കാറിന്റെ ശ്രേണി അതേപടി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Top