വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

volkswagan11

MQB AO IN പ്ലാറ്റ്‌ഫോമിൽ രണ്ട് പുതിയ കാറുകൾ പുറത്തിറക്കാൻ ഫോക്‌സ്‌വാഗണ്‍. ദീപാവലിക്ക് മുമ്പ് ഉത്സവ സീസണിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ടൈഗൂൺ മിഡ് സൈസ് എസ്‌യുവി കമ്പനി ഇതിനകം പുറത്തിറക്കി. പ്രാദേശികമായിട്ടാണ് പുതിയ കാറുകൾ നിർമ്മിക്കുന്നത്.

MQB AO IN പ്ലാറ്റ്‌ഫോമിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ ഫോക്‌സ്‌വാഗണ്‍ മോഡൽ ഒരു പുതിയ മിഡ്-സൈസ് സെഡാൻ ആയിരിക്കും, അത് നിലവിലുള്ള വെന്റോയെ മാറ്റിസ്ഥാപിക്കും.

വിർട്ടസ് സെഡാനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫോക്‌സ്‌വാഗണ്‍ സെഡാൻ ഒരുങ്ങുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 2022 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പുതിയ സെഡാൻ വിപണിയിലെത്തും.

പുതിയ ഫോക്‌സ്‌വാഗണ്‍ വിർട്ടസ് സെഡാന് 4,480 mm നീളവും, 1,751 mm വീതിയും, 1,468 mm ഉയരവുമാണുള്ളത്. നിലവിലെ വെന്റോയേക്കാൾ 90 mm നീളവും 52 mm വീതിയും ഇതിന് ലഭിക്കുന്നു. കൂടാതെ വീൽബേസും 97 mm വർധിപ്പിച്ച് 2,650 mm ആയി ഉയർത്തിയിട്ടുണ്ട്. 521 ലിറ്റർ ബൂട്ട് സ്പെയ്സും വാഹനം വാഗ്ദാനം ചെയ്യുന്നു, ഇത് വെന്റോയേക്കാൾ 27 ലിറ്റർ കൂടുതലാണ്.

Top