മികച്ച മൈലേജ് വാഗ്‌ദാനം ചെയ്‌ത്‌ ഫോക്സ്‍വാഗൺ വിർടസ്

ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ പുതിയ വിർടസ് മിഡ്-സൈസ് സെഡാൻ അവതരിപ്പിച്ചു. 11.21 ലക്ഷം രൂപ മുതൽ 17.91 ലക്ഷം രൂപ വരെയാണ് വിര്‍ടസിന്‍റെ എക്‌സ്‌ഷോറൂം വില. എആർഎഐ ഇന്ധനക്ഷമത കണക്കുകളും കമ്പനി വെളിപ്പെടുത്തി. 19.40 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നത്.

ഫോക്‌സ്‌വാഗൺ വിർറ്റസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലിറങ്ങുക. ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഘടിപ്പിച്ച 113 bhp, 178 Nm എന്നിവ വികസിപ്പിക്കുന്ന 1.0-ലിറ്റർ TSI ആണ് ആദ്യത്തേത്. 148 bhp കരുത്തും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ TSI മോട്ടോറും ഇതിന് ലഭിക്കും. ഈ എഞ്ചിൻ 7-സ്പീഡ് DSG-യുമായി മാത്രം ബന്ധിപ്പിച്ചിട്ടുണ്ട്.

വിര്‍ടസിന്‍റെ 1.0-ലിറ്റർ TSI മോട്ടോർ 19.40 kmpl മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നത്. ആറ് സ്‍പീഡ് AT ഉള്ള 1.0-ലിറ്റർ TSI-നും 7-സ്പീഡ് DSG-യുള്ള 1.5-ലിറ്റർ TSI-നും യഥാക്രമം 18.12 kmpl, 18.67 kmpl മൈലേജ് നൽകുമെന്നാണ് കണക്കുകൾ.

ആറ് വേരിയന്റുകളിലായി വ്യാപിച്ചുകിടക്കുന്ന ഡൈനാമിക് ലൈനിലും പെർഫോമൻസ് ലൈൻ ട്രിമ്മുകളിലും വിർറ്റസ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനത്തിനുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡെലിവറി ഉടൻ ആരംഭിക്കും. സ്‌കോഡ സ്ലാവിയ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർണ എന്നിവയാണ് വിര്‍ടസിന്റെ എതിരാളികൾ.

Top