ഫോക്‌സ്വാഗണ്‍ ടിഗ്വാന്റെ സെവന്‍ സീറ്റര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ഫോക്‌സ്വാഗണ്‍ ടിഗ്വാന്റെ സെവന്‍ സീറ്റര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് എന്ന് റിപ്പോര്‍ട്ട്. ഫോക്സ്വാഗന്റെ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ നിര്‍മാണശാലയില്‍ നിന്ന് അസംബിള്‍ ചെയ്തായിരിക്കും ഈ വാഹനം നിരത്തിലെത്തുക.

പുതിയ മോഡലിന് 226 എംഎം നീളവും 110 എംഎം വീല്‍ബേസും ഉണ്ടായിരിക്കും. 7 എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്-കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ-ക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഹനത്തിന് സുരക്ഷയൊരുക്കുന്നു.

ഏഴ് സീറ്റര്‍ ടിഗ്വാന് 1.4 ലിറ്റര്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് കരുത്ത് പകരുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും ഈ വാഹനം ഇന്ത്യയില്‍ എത്തുക.

Top