ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

വിപണിയിൽ എത്തും മുന്നേ ജനപ്രിയമായി ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ.   ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ  മിഡ്-സൈസ് എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ഡീലർമാർ 10,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചതായി റിപ്പോർട്ടുകൾ.

ഈ ദീപാവലി സീസണിൽ മോഡൽ വിപണിയിലെത്തും. പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ അതിന്റെ സെഗ്‌മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ആയിരിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു.

പുതിയ ഫോക്‌സ്‌വാഗണ്‍ എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ബ്രസീലും വിസ്‌റ്റിയോണും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ പ്ലേ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലാകും പ്രവർത്തിക്കുക. റിയർ വ്യൂ ക്യാമറയായി 10.1 ഇഞ്ച് ടച്ച്‌ സ്‌ക്രീൻ ഡിസ്‌പ്ലേ പ്രവർത്തിക്കുന്നു.

ടൈഗൂണിന്റെ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ആൻഡ്രോയിഡ് ഓട്ടോയെയും ആപ്പിൾ കാർപ്ലേയെയും പിന്തുണയ്‌ക്കും. ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള അന്തർനിർമ്മിത അപ്ലിക്കേഷനുകൾ ഇതിന് ഉണ്ടാകും. സിം അധിഷ്‌ഠിത ഇന്റർനെറ്റ് ആക്‌സസ്സ് വഴി ഇൻ-കാർ വൈ-ഫൈ, ലൈവ് മ്യൂസിക്, ഓഡിയോ പോഡ്‌കാസ്റ്റ് സ്ട്രീമിംഗ് എന്നിവയും യൂണിറ്റിന് ലഭിക്കും.

വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ സവിശേഷതകൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, ടച്ച് സെൻസിറ്റീവ് ബട്ടണുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ലെതറിൽ പൊതിഞ്ഞ മൾട്ടി ഫംഗ്ഷൻ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിൽ ഉണ്ടെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

Top