ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ഫോക്സ്വാഗണ്‍ ടി-റോക് എത്തുന്നു; വില 19.99 ലക്ഷം

ഫോക്സ്വാഗണ്‍ ഇന്ത്യയുടെ സ്പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ‘ടി-റോക്’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ സ്പാര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ് ‘ടി-റോക്’.

ഫോക്സ്വാഗണ്‍ നിരയിലെ ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡലാണെങ്കിലും രൂപത്തില്‍ പ്രീമിയം സ്‌പോര്‍ട്ടി എസ്.യു.വി ഭാവം ടി-റോക്കിനുണ്ട്.

ടി-റോക്കിന്റെ മുന്‍വശത്ത് ക്രോം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്‍, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും വലിയ എയര്‍ ഡാം, വലിയ ബമ്പര്‍, ഫോഗ് ലാമ്പ് എന്നിവയാണ് നല്‍കിയിരിക്കുന്നത്.

ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ അകത്തളത്തെ മനോഹരമാക്കുന്നത്.

ങഝആ പ്ലാറ്റ്ഫോമിലാണ് ഫോക്സ്വാഗണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1420 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം. 445 ലിറ്റര്‍ ബൂട്ട് സ്പേസ് കപ്പാസിറ്റി പിന്‍സീറ്റ് മടക്കിയാല്‍ 1290 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം.

പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ടി-റോക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 150 പിഎസ് പവറും 340 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

സെവന്‍ സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഏപ്രില്‍ മധ്യത്തോടെ ‘ടി-റോക്’ ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Top