ഹാച്ച് ബാക്കില്‍ നിന്ന് പിന്‍മാറുന്നതായി ഫോക്‌സ്‌വാഗന്‍

volkswagen

ഹാച്ച് ബാക്ക് വിപണിയില്‍ നിന്ന് പിന്മാറുന്നതായി ജര്‍മ്മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹാച്ച് ബാക്ക് സെഗ്മെന്റില്‍ പുതിയ കാറുകള്‍ ഇറക്കേണ്ടതെന്നാണ് കമ്പനിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിപണിയില്‍ കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് സെഡാന്‍, കോംപാക്റ്റ് എസ്.യു.വി കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പോളോയുടെ ആറാമത് ജനറേഷന്‍ അടുത്തൊന്നും വിപണിയില്‍ എത്തില്ലെന്നാണ് അറിയുന്നത്.

പോളോയുടെ ആറാമത് ജനറേഷന്‍ കഴിഞ്ഞ ജൂണിലാണ് ഫോക്‌സ്‌വാഗന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പുതിയ പോളോ ഉടന്‍ തന്നെ വിപണിയില്‍ എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. സെഡാന്‍ കാറുകള്‍ക്ക് കമ്പനിയുടെ ഇന്ത്യ 2.0 സ്ട്രാറ്റജിയില്‍ ഏറ്റവും കുറവ് മുന്‍ഗണന ഉള്ളതിനാലാണിത്.

Top