പുതിയ വേരിയന്റുമായി ഫോക്‌സ്‌വാഗണ്‍: പോളോ മാറ്റ് എഡിഷന്‍ വരുന്നു

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ ഹാച്ച് ബാക്ക് പോളോയുടെന്റെ പുതിയ വേരിയന്റ്‌ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. പോളോ മാറ്റ് എഡിഷന്‍ എന്ന പേരില്‍ എത്തുന്ന മോഡല്‍ ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിയര്‍ വ്യൂ കണ്ണാടികള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, സ്‌പോയ്‌ലര്‍ എന്നിവിടങ്ങളില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയിരിക്കുന്നു. രൂപകല്‍പ്പനയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.റെഗുലര്‍ പോളോ വകഭേദങ്ങളില്‍ കാണുന്ന അതേ അലോയ് വീല്‍ ഡിസൈന്‍, നിറം എന്നിവ നിലനിര്‍ത്തി.

ഡാഷ്‌ബോര്‍ഡ് ലേഔട്ടില്‍ മാറ്റമുണ്ടായിരിക്കില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക്, ബ്ലൂടൂത്ത്, ഓക്‌സ് ഇന്‍, യുഎസ്ബി കണക്റ്റിവിറ്റി സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ്‌ സിസ്റ്റം ഉണ്ടായിരിക്കും.ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ നേരത്തെ പോളോയുടെ ‘ടര്‍ബോ’ എഡിഷന്‍ അവതരിപ്പിച്ചിരുന്നു.

Top