പോളോ, അമിയോ, വെന്റോ കാറുകളുടെ വേള്‍ഡ് കപ്പ് എഡിഷനുമായി ഫോക്സ്വാഗണ്‍ വിപണിയില്‍

പോളോ, അമിയോ, വെന്റോ കാറുകളുടെ പ്രത്യേക വേള്‍ഡ് കപ്പ് എഡിഷന്‍ പുറത്തിറക്കി ഫോക്സ്വാഗണ്‍. അലോയി വീല്‍, ഡീക്കല്‍സ്, ക്രോം ബാഡ്ജ്, ലെതര്‍ സീറ്റ് കവര്‍ എന്നിവയാണ് പുതിയ വേള്‍ഡ് കപ്പ് പതിപ്പിന്റെ പ്രത്യേകതകള്‍.

വാഹനങ്ങളുടെ വശങ്ങളില്‍ വേള്‍ഡ് കപ്പ് തീമിലുള്ള സ്റ്റിക്കര്‍ ഇടംപിടിച്ചുണ്ട്. ഫ്രണ്ട് ഫെന്‍ഡറിലാണ് കപ്പ് ബാഡ്ജിങ് നല്‍കിയിരിക്കുന്നത്. പോളോ കപ്പ് എഡിഷനില്‍ 15 ഇഞ്ച് റാസോര്‍ അലോയി വീലാണുള്ളത്. അമിയോയില്‍ 15 ഇഞ്ച് ടോസ അലോയി വീലും. വെന്റോയില്‍ 15 ഇഞ്ച് ലിനാസ് അലോയി വീലുമാണുള്ളത്.

മെക്കാനിക്കല്‍ ഫിച്ചേഴ്സില്‍ മാറ്റമില്ല. പാളോ, അമിയോ കപ്പ് എഡിഷനില്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമേ ലഭ്യമാവുകയുള്ളു. 76 ബിഎച്ച്പി പവറും 95 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ കരുത്തേകും. 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വെന്റോ കപ്പ് എഡിഷനിലുള്ളത്. 105 ബിഎച്ച്പി പവറും 153 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നത്. മൂന്നിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് സ്റ്റാന്റേര്‍ഡായുള്ളത്.

പോളോ കപ്പ് എഡിഷന് 6.49 ലക്ഷവും അമിയോയ്ക്ക് 6.19 ലക്ഷവും വെന്റോയ്ക്ക് 9.24 ലക്ഷം രൂപയുമാണ് വാഹനങ്ങളുടെ എക്സ്ഷോറൂം വില.

Top