പോളോയുടെയും വെന്റോയുടെയും ടിഎസ്ഐ എഡിഷന്‍ മോഡലുമായി ഫോക്‌സ് വാഗണ്‍

ര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ് വാഗണിന്റെ പ്രീമിയം ഹാച്ച്ബാക്ക്-സെഡാന്‍ വാഹനങ്ങളാണ് പോളൊയും വെന്റോയും. ഇപ്പോഴിതാ ഈ വാഹനങ്ങളുടെ ലിമിറ്റഡ് ടിഎസ്‌ഐ എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

പോളോയുടെയും വെന്റോയുടെയും ഹൈലൈന്‍ പ്ലസ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന ലിമിറ്റഡ് ടിഎസ്‌ഐ എഡിഷന് യാഥാക്രമം 7.89 ലക്ഷം രൂപയും 10.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ടിഎസ്‌ഐ എഡിഷന്‍ പോളൊയിക്ക് റെഗുലര്‍ പോളൊയെക്കാള്‍ 13,000 രൂപയും ടിഎസ്‌ഐ വെന്റോയിക്ക് റെഗുലര്‍ വെന്റോയെക്കാള്‍ ഒരു ലക്ഷം രൂപയും കുറവാണെന്നാണ് സൂചന. രൂപത്തില്‍ ഇരുവാഹനങ്ങളുടെയും റെഗുലര്‍ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റമില്ലെങ്കിലും കൂടുതല്‍ ഡിസൈന്‍ എലമെന്റുകള്‍ നല്‍കി അലങ്കരിച്ചിട്ടുണ്ട്.

ഹണികോമ്പ് ഗ്രില്ല്, സ്‌പോര്‍ട്ടി ഭാവം പകരുന്ന ബോഡി ഗ്രാഫിക്‌സ്, പാസഞ്ചര്‍ ഡോറിലെ ടിഎസ്‌ഐ ബാഡ്ജിങ്ങ് എന്നിവ ലിമിറ്റഡ് എഡിഷനിലെ പ്രത്യേകതകളാണ്.
ജിടിഐയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ബംമ്പര്‍, ഗ്ലോസി ബ്ലാക്ക് റൂഫ്, ബ്ലാക്ക് ഫിനീഷ് റിയര്‍വ്യൂ മിറര്‍, ടച്ച് സ്ട്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, വോയിസ് കമാന്റ്, ക്രൂയിസ് കണ്‍ട്രോള്‍, നാല് എയര്‍ബാഗ്, ലെതര്‍ സീറ്റുകള്‍, ഹീറ്റ് ഇന്‍സലേറ്റിങ്ങ് ഗ്ലാസ് എന്നിവയും ടിഎസ്‌ഐ പതിപ്പിലെ പുതുമകളാണ്.

1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇരുവാഹനങ്ങളിലും കരുത്തേകുന്നത്. ഇത് 110 പിഎസ് പവറും 175 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പോളോയിലും വെന്റോയിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പോളോയില്‍ 18.24 കിലോമീറ്ററും വെന്റോയില്‍ 17.69 കിലോമീറ്ററാണ് ഇന്ധനക്ഷമത.

Top