ഇന്ത്യയില്‍ ആവശ്യക്കാര്‍ കുറവ് ; രണ്ടു കാറുകളെ പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

volkswagan11

ണ്ടു കാറുകളെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍. ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും ജെറ്റ സെഡാനെയും പ്രീമിയം ഹാച്ച്ബാക്ക് ബീറ്റിലിനെയുമാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചത്.

ജെറ്റയ്ക്കും ബീറ്റിലിനും ഇന്ത്യയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് ഫോക്‌സ്‌വാഗണിന്റെ ഈ തീരുമാനത്തിന് കാരണം. തത്കാലം പിന്‍വലിച്ച മോഡലുകള്‍ക്ക് പകരം പുതിയ കാറുകളെ അവതരിപ്പിക്കുന്നില്ലെന്നാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.

2015 ലാണ് 28.73 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ ബീറ്റില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 2010 ലാണ് ആറാം തലമുറ ജെറ്റ വിപണിയില്‍ എത്തിയത്.

Top