പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ;വില 29.99 ലക്ഷം

ത്സരിക്കുന്ന വാഹന വിപണിയിലേക്ക് പുതിയ മോഡലുമായി ഫോക്‌സ്‌വാഗണ്‍. 29.99 ലക്ഷം ആരംഭവിലയില്‍ പസാറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

4767 Mm നീളവും,832 mm വീതിയും, 1456 mm ഉയരവുമുള്ള പാസ്റ്ററിന് 3600-4000 rpmല്‍ 174.5 bhp കരുത്ത് 1500-3500 rpmല്‍ 350 N torque ഉത്പാദിപ്പിക്കുന്നു.

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് 2017 ഫോക്‌സ്‌വാഗണ്‍ പസാറ്റിന്റെ പവര്‍ഹൗസ്.2789 mm നീളമേറിയ വീല്‍ബേസും 6 സ്പീഡ് ഡിഎസ്ജി ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന പസാറ്റില്‍ 17.42 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ട്.

586 ലിറ്ററാണ് പുതിയ പസാറ്റിന്റെ ബൂട്ട് കപ്പാസിറ്റി. റിയര്‍ സീറ്റുകള്‍ മടക്കി ബൂട്ട്കപ്പാസിറ്റി 1152 ലിറ്ററായും വര്‍ധിപ്പിക്കാം.

passat02

ട്രിപിള്‍സ്ലാറ്റ് ഫ്രണ്ട് ഗ്രില്ലിന് ഇരുവശവും കോര്‍ണറിംഗ് ലൈറ്റുകള്‍,ക്രോം സറൗണ്ട് നേടിയ ഫോഗ് ലാമ്പുകള്‍ എന്നിവ പസാറ്റിന്റെ പ്രത്യേകതകളാണ്.Cshaped പാറ്റേണോടെയുള്ള ഡാര്‍ക്ക് റെഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളുള്ള പസാറ്റില്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയോടുള്ള ഓള്‍ബ്ലാക് ഇന്റീരിയറും ഒരുങ്ങുന്നു.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 12.3 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് ഇന്റീരിയര്‍ ഹൈലൈറ്റ്.

passat03

ഹാന്‍ഡ്‌സ്ഫ്രീ പാര്‍ക്കിംഗ്, വലിയ പാനോരാമിക് സണ്‍റൂഫ്, 3സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മെമ്മറി ഫംങ്ഷനോടെയുള്ള ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രോണിക് അഡ്ജസ്റ്റമന്റ് ലംബര്‍ സപ്പോര്‍ട്ടോട് കൂടിയ ഡ്രൈവര്‍ സീറ്റ് എന്നിവ പസാറ്റിന്റെ സവിശേഷതകളാണ്.

കൂടാതെ ഒമ്പത് എയര്‍ബാഗുകള്‍, എബിഎസ്, എഎസ്ആര്‍, ഇഡിഎല്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയടങ്ങുന്ന സുരക്ഷാ സംവിധാനങ്ങളും പസാറ്റില്‍ ഒരുങ്ങുന്നു.

Top