ഇലക്ട്രിക് ഐഡി സ്പേസ് വിഷന്‍ അവതരിപ്പിച്ചു; അടുത്ത വർഷം വിൽപന ആരംഭിക്കും

ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ മോഡലായ ഇലക്ട്രിക് കണ്‍സെപ്റ്റ് ഐഡി സ്പേസ് വിഷന്‍ അവതരിപ്പിച്ചു. 2021 അവസാനത്തോടെ വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോസ് ഏഞ്ചലസ് ഓട്ടോ ഷോയിലായിരുന്നു ഇലക്ട്രിക് കണ്‍സെപ്റ്റ് ഐഡി സ്പേസ് വിഷന്‍ പ്രദശിപ്പിച്ചത്.

വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 590 കിലോമീറ്റര്‍ സഞ്ചരിക്കാവുന്നതാണ്. ഐക്യു ലൈറ്റ്, എല്‍ഇഡി മാട്രിക്സ് ഹെഡ്ലൈറ്റുകള്‍, പുതിയ 22 ഇഞ്ച് അലുമിനിയം അലോയ് വീലുകള്‍, കപ്പാസിറ്റീവ് ടച്ച് പാനലുകളോടെയുള്ള പുതിയ മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയെല്ലാം സ്‌പെസ് വിഷന്റെ പ്രത്യേകതകളാണ്.

275 ശക്തി ഉല്‍പ്പാദിപ്പിക്കുന്ന മോട്ടോറാണ് കണ്‍സെപ്റ്റ് കാറിന്റെ ഹൃദയം നല്‍കിയിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് ശേഷിക്കായി രണ്ടാമതൊരു മോട്ടോര്‍ കൂടി ഘടിപ്പിച്ച് കരുത്ത് 355 ശക്തിയായി കൂട്ടാകുന്നതാണ്.

Top