ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഫോക്സ്വാഗണും സ്‌കോഡും ഒന്നിക്കുന്നു;പുതിയ പേര് സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ

ര്‍മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്സ്വാഗണും ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡും ഒന്നിക്കുന്നു. ഇരു കമ്പനികളും ചേര്‍ന്ന് സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരിക്കും ഇനി പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായാണ് കമ്പനികളുടെ ലയനം. ഫോക്സ്വാഗണ്‍ ഇന്ത്യ, ഫോക്സ്വാഗണ്‍ ഗ്രൂപ്പ് സെയില്‍സ്, സ്‌കോഡ ഓട്ടോ എന്നീ മൂന്ന് കമ്പനികളാണ് ലയിപ്പിച്ചിരിക്കുന്നത്.

പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയ്ക്ക് പുനെ, ഔറങ്കാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്ലാന്റുകളുള്ളത്. ഇതിന് പുറമെ, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റീജിണല്‍ ഓഫീസുകളും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോഡ ഓട്ടോ ഫോക്സ്വാഗണിന്റെ ഇന്ത്യയിലെ പുതിയ സംരഭത്തിന്റെ മേധാവിത്വം വഹിക്കുന്നത് ഗുര്‍പ്രതാപ് ബോപ്റായിയാണ്.

Top