ഏറ്റവും ചെറിയ ഫോക്‌സ്‌വാഗണ്‍ ടിക്രോസ് എസ്.യു.വി വിപണിയില്‍ അവതരിച്ചു

പുതിയ ടിക്രോസ് എസ്.യു.വി ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വിയാണിത്. ചെറു എസ്.യു.വികള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ഇന്ത്യയിലേക്ക് 2020ല്‍ ടിക്രോസ് എത്തും.

രൂപത്തില്‍ ചെറുതാണെങ്കിലും സ്‌പോര്‍ട്ടി ഡിസൈനാണ് ടിക്രോസിന്റെ പ്രധാന സവിശേഷത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടെ നേര്‍ത്ത ഹെഡ് ലാമ്പ്, ക്രോം ആവരണത്തോടെയുള്ള ഫോഗ് ലാമ്പ്, പരന്നുകിടക്കുന്ന ടെയില്‍ ലാമ്പ്, 17 ഇഞ്ച് സ്‌പോര്‍ട്ടി അലോയി വീല്‍, റൂഫ് റെയില്‍, പ്രീമിയം ഡാഷ്‌ബോര്‍ഡ് എന്നിവ ടിക്രോസിനെ വേറിട്ട് നിര്‍ത്തും.

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. 94 ബിഎച്ച്പി, 113 ബിഎച്ച്പി എന്നീ രണ്ട് എന്‍ജിന്‍ ട്യൂണില്‍ പെട്രോള്‍ പതിപ്പ് ലഭ്യമാകും. ഡീസല്‍ എന്‍ജിന്‍ 94 ബിഎച്ച്പി പവറാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് എന്നിങ്ങനെയാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. എല്ലാം ഫ്രണ്ട് വീല്‍ ഡ്രൈവാണ്.

Top