അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ലാവ ഒഴുകുന്നു; ഇറ്റലിയിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു

റോം : അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ലാവ പുറത്തേക്ക് ഒഴുകുന്നതിനെ തുടര്‍ന്ന് ഇറ്റലിയിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു. സജീവ അഗ്‌നിപര്‍വ്വതമായ എറ്റ്‌നയില്‍ നിന്നാണ് ലാവ ഒഴുകുന്നത്. ഇറ്റലിയിലെ സിസിലി നഗരത്തിലാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്.

അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍ പറന്നുയര്‍ന്നതിനാല്‍ സിസിലിയിലെ രണ്ടാമത്തെ വലിയ പട്ടണമായ കാറ്റാനിയയിലാണ് വിമാനത്താവളങ്ങള്‍ അടച്ചത്. ഇവ പിന്നീട് ഭാഗികമായി തുറന്നു. സമാനമായ നിലയില്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ഈ വര്‍ഷം ജൂണിലും കഴിഞ്ഞ ഡിസംബറിലും ലാവ പുറത്തേക്ക് ഒഴുകിയിരുന്നു.

Top