Voice Bridge puts your landline inside your cell phone

ലാന്‍ഡ്‌ഫോണില്‍ വരുന്ന കോളുകള്‍ സ്മാര്‍ട്‌ഫോണില്‍ സ്വീകരിക്കാനും സ്മാര്‍ട്‌ഫോണില്‍ നിന്ന് ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുന്നതിനുമായി ഒരു ഉപകരണം.

വോയ്‌സ് ബ്രിജ് എന്ന പുതിയ സംവിധാനമാണ് ലാന്‍ഡ്‌ഫോണ്‍ ഉപയോഗം പൂര്‍ണമായും മൊബൈല്‍ ഫോണ്‍ വഴി നടത്താന്‍ സഹായിക്കുന്നത്.

വോയ്‌സ് ബ്രിജ് റൂട്ടറും മൊബൈല്‍ ആപ്പും വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

റൂട്ടര്‍ ലാന്‍ഡ്‌ഫോണുമായി ബന്ധിപ്പിച്ച ശേഷം ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. റൂട്ടറും ഫോണും ഒരേ വൈഫൈ കണക്ഷനു കീഴിലാണെങ്കില്‍ വൈഫൈ വഴി കോളുകള്‍ സ്വീകരിക്കാനും വിളിക്കാനും കഴിയും.

ഫോണുമായി നിങ്ങള്‍ ദൂരേയ്ക്കു പോവുകയാണെങ്കില്‍ ഇത് മൊബൈല്‍ ഡേറ്റ വഴി ചെയ്യാം.

ഓഫീസ് ഫോണുകളും ഫിക്‌സഡ് നമ്പറുകളും ഉള്ളവര്‍ക്ക് കോളെടുക്കുന്നതിനായി ഫോണിനരികില്‍ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു ചുരുക്കം.

കോള്‍ സ്വീകരിക്കുന്നതും വിളിക്കുന്നതും മൊബൈലില്‍ നിന്നാണെന്ന് മറുവശത്തുള്ളയാള്‍ അറിയുകയുമില്ല. വോയ്‌സ്ബ്രിജിന് ഏകദേശം 6000 രൂപയാണ് വില

Top