ഓഫറുമായി വൊഡാഫോണ്‍;തായ്‌ലന്റിലേക്കും ന്യൂസിലന്റിലേക്കും സൗജന്യ റോമിങ്

vodafone

വധിക്കാലം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ ഓഫറുമായി വൊഡാഫോണ്‍.

വൊഡാഫോണിന്റെ പരിധിയില്ലാത്ത രാജ്യാന്തര റോമിങ് ഇന്ത്യക്കാരുടെ പ്രധാന അവധിക്കാല കേന്ദ്രങ്ങളായ തായ്‌ലന്റിലേക്കും ന്യൂസിലന്റിലേക്കും കമ്പനി നീട്ടിയിരിക്കുകയാണ്.

ഇതോടെ അവധിക്കാലം വിദേശങ്ങളില്‍ ചെലവഴിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് യുഎഇ, യുഎസ്എ, യുകെ, സിംഗപൂര്‍, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളില്‍ ഇനി വൊഡാഫോണ്‍ ഐ-റോംഫ്രീ നേട്ടങ്ങള്‍ ലഭ്യമാകും.

വരിക്കാര്‍ക്ക് ഇനി അവരുടെ സ്വന്തം നമ്പറില്‍ തന്നെ വോഡഫോണ്‍ ഐ-റോംഫ്രീ പാക്ക് അനായാസം ആക്റ്റിവേറ്റ് ചെയ്യാനും സാധിക്കും. ഈ പാക്കുകള്‍ മിതമായ വിവിധ നിരക്കുകളില്‍ ലഭ്യമാണ്.

Top