പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി വൊഡാഫോണ്‍ യു

VODAFONE

250 എംബിപിഎസ്, 200 എംബിപിഎസ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി വൊഡാഫോണ്‍ യു. നിലവില്‍ കോയമ്പത്തൂര്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉടന്‍ തന്നെ മറ്റു സ്ഥലങ്ങളിലേക്കും എത്തിയേക്കും. ഒരു മാസത്തേക്ക് 2499 രൂപക്ക് 1.5 ടിബി ആണ് ലഭിക്കുക. ഈ പരിധി കഴിഞ്ഞുള്ള ഉപയോഗത്തിന് 4 എംബിപിഎസ് വരെ വേഗതയില്‍ സൗജന്യമായി ഉപയോഗിക്കാം.

ഇത് കൂടാതെ 250 എംബിപിഎസ് ഉള്ള മറ്റൊരു പ്ലാന്‍ കൂടെ വൊഡാഫോണ്‍ യു അവതരിപ്പിച്ചിട്ടുണ്ട്. 7497 രൂപയുടെ ഈ പ്ലാന്‍ പ്രകാരം 90 ദിവസത്തേക്ക് 5 ടിബി ഡാറ്റ ലഭിക്കും. മുകളിലെ പ്ലാനിലെ പോലെ തന്നെ പരിധി കഴിഞ്ഞുള്ള ഉപയോഗം 4 എംബിപിഎസ് ഉള്ള സൗജന്യ ഡാറ്റ തന്നെയായിരിക്കും.

ഇതുകൂടാതെയുള്ള പ്ലാനുകളില്‍ 1999 രൂപയുടെ പ്ലാന്‍ പ്രകാരം 200 എംബിപിഎസ് വേഗതയുള്ള 1.2 ടിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും. 5997 രൂപയുടെ പ്ലാന്‍ ആണെങ്കില്‍ 90 ദിവസത്തേക്ക് 4.1 ടിബി ഡാറ്റ 200 എംബിപിഎസ് വേഗതയിലും കിട്ടും.

ജിയോ, എയര്‍ടെല്‍ എന്നിവയ്‌ക്കെതിരെയുള്ള ശക്തമായ മത്സരമാണ് വൊഡാഫോണ്‍ ലക്ഷ്യമിടുന്നത്. ജിയോയുടെ ജിഗാഫൈബറിനെയും എയര്‍ടെല്ലിന്റെ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡിനെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.

Top