ലോകത്തെ ആദ്യത്തെ എസ്എംഎസ് ലേലത്തില്‍ വില്‍ക്കാന്‍ വോഡഫോണ്‍

കദേശം മൂന്നു പതിറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാല്‍, 1992 ഡിസംബര്‍ 3നാണ് ലോകത്തെ ആദ്യ എസ്എംഎസ് പിറക്കുന്നത് എന്നാണ് വോഡഫോണ്‍ പറയുന്നത്. അന്ന് തങ്ങളുടെ ജോലിക്കാരനായ റിച്ചഡ് ജാര്‍വിസ് ആയച്ച ‘മെറി ക്രിസ്മസ്’ എന്ന എസ്എംഎസ് ഇപ്പോള്‍ എന്‍എഫ്ടി ആയി ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ് വോഡഫോണ്‍.

സന്ദേശത്തില്‍ 15 അക്ഷരങ്ങള്‍ മാത്രമാണ് ഉള്ളത്. ഇത് വാങ്ങേണ്ടവര്‍ പാരീസില്‍ ഡിസംബര്‍ 21ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഓണ്‍ലൈനായും പങ്കെടുക്കാം. പ്രതീക്ഷിക്കുന്ന വില 200,000 ഡോളറിലേറെയാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്യുന്നത്. ഇതില്‍ നിന്നു ലഭിക്കുന്ന പണം ഐക്യരാഷ്ട്ര സംഘടനയ്ക്ക് അഭയാര്‍ഥികളെ സംരക്ഷിക്കാനായി സംഭാവന ചെയ്യുമെന്നാണ് വോഡഫോണ്‍ പറഞ്ഞിരിക്കുന്നത്.

Top