വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഉപയോക്താക്കള്‍ക്കു നാലിരട്ടി അധിക ഡേറ്റ ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചു.
ഒരു ജിബിയുടെയും പത്തു ജിബിയുടേയും ഡാറ്റ പാക്കുകള്‍ക്കൊപ്പം നാലിരട്ടി സൗജന്യ ഡേറ്റ ലഭിക്കും. 250 രൂപയുടെ 1ജിബി ഡാറ്റ റീചാര്‍ജ് ചെയ്താല്‍ 4ജിബി ഡേറ്റ ഉപയോഗിക്കാം.
999 രൂപയുടെ 10 ജിബി പാക്കില്‍ 22 ജിബി 4ജി ഡേറ്റയും ഉപയോഗിക്കാം. രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഈ പ്ലാനുകള്‍ ലഭിക്കും.
വോഡഫോണ്‍ 20 കോടി വരിക്കാരെ നേടിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണു പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. നേരത്തെ എയര്‍ടെല്ലും ഡാറ്റ പ്ലാനുകളില്‍ വലിയ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.
റിലയന്‍സ് ജിയോയുടെ സേവനങ്ങളോടു മത്സരിക്കാനാണു മുന്‍നിര കമ്പനികള്‍ പുതിയ ഓഫറുകളുമായി വിപണിയിലേക്കെത്തുന്നത്