വോഡഫോണ്‍ പ്രീപെയ്ഡ് ഓഫര്‍ ; 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും

vodafone

ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ച് വോഡഫോണ്‍.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 199 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണു അവതരിപ്പിച്ചിരിക്കുന്നത്.

28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്ടിഡി കോളുകളും ഒരു ജിബി 4ജി,3ജി ഡാറ്റയും ലഭിക്കും. എന്നാല്‍ 28 ദിവസത്തേക്കു 1 ജിബി ഡാറ്റ മാത്രമാണു വോഡഫോണ്‍ നല്‍കുന്നത്.

കൂടാതെ 250 മിനിറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് 30 പൈസ നിരക്കില്‍ മിനിറ്റിന് നല്‍കേണ്ടിവരും. ഒരാഴ്ചയ്ക്കുള്ളില്‍ 300 നമ്പറുകളിലേക്ക് വിളിച്ചാല്‍ പിന്നീട് മിനിറ്റിന് 30 പൈസ നിരക്കില്‍ ഈടാക്കും.

ട്രായ് നിയന്ത്രണങ്ങളനുസരിച്ച് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 1000 ലോക്കല്‍/ എസ്ടിഡി മിനിറ്റുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഏഴ് ദിവസത്തില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ മിനിറ്റിന് 30 പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കും.

ജിയോയുടെ 149 രൂപയുടെ ഓഫറില്‍ 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയാണ് ആകെ ലഭിക്കുന്നത്. ഇതിനൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ്‌ കോളുകളും, ദിവസേന 300 എസ്എംഎസും ലഭിക്കും.

2ജിബി ഡാറ്റയില്‍ മാത്രമേ 4ജി വേഗത ലഭിക്കുകയുള്ളൂ.

Top